രേണുക വേണു|
Last Modified ചൊവ്വ, 9 ഏപ്രില്‍ 2024 (19:21 IST)
Eid Day Announcement: ശവ്വാല്‍ മാസപ്പിറവി കണ്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. പൊന്നാനിയില്‍ ആണ് മാസപ്പിറവി ദൃശ്യമായത്. കലണ്ടര്‍ പ്രകാരം നാളെ തന്നെയാണ് ചെറിയ പെരുന്നാള്‍.
മാസപ്പിറവി കണ്ടതായി പാണക്കാട് സയ്യിദ് സാദിഖലി ശിഖാബ് തങ്ങളും പ്രഖ്യാപിച്ചു. ഒമാന്‍ ഒഴികെയുള്ള ജിസിസി രാഷ്ട്രങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍.
സംസ്ഥാനത്ത് നാളെ പൊതു അവധിയാണ്. ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു അവധി ബാധകം.
ഏവര്‍ക്കും വെബ് ദുനിയ മലയാളത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍...!