അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിനും നിരോധനം
- കേരളത്തെ നടുക്കി വീണ്ടും ആശുപത്രി കൊലപാതകം; അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവതി കുത്തേറ്റ് മരിച്ചു
- പ്രണയ കഥയുമായി ബിജുമേനോൻ, 'മേപ്പടിയാൻ'സംവിധായകന്റെ രണ്ടാമത്തെ സിനിമയ്ക്ക് തുടക്കമായി
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല
- ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്
ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു
ഐ എച്ച് ആര് ഡിയുടെ കീഴിലെ കൊട്ടാരക്കര ഉള്‍പ്പെടെ ആറ്റിങ്ങല്‍, പൂഞ്ഞാര്‍ എഞ്ചിനീയറിങ് കോളജുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ് അടക്കം എല്ലാ ബ്രാഞ്ചുകളിലേയും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളാക്കി. കരുനാഗപ്പള്ളി, അടൂര്‍, ചേര്‍ത്തല, കല്ലൂപ്പാറ, എഞ്ചിനീയറിങ് കോളജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിച്ചുള്ള മറ്റ് ബ്രാഞ്ചുകളിലും 75 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ സീറ്റുകളായി വര്‍ധിപ്പിച്ചു.
ഐ എച്ച് ആര് ഡി യുടെ നിയന്ത്രണത്തിലുള്ള ഏഴ് എഞ്ചിനീയറിങ് കോളജുകളില്‍ 75 ശതമാനം സീറ്റുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസ് നല്കിയാല് മതി. കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോണിക്സ് ആന്‍ഡ് വി എല്‍ എസ് ഐ ബി ടെക് കോഴ്സിനും സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോണ്‍: 0471 2322501, 2322985.