സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 15 ജൂലൈ 2023 (16:31 IST)
എറണാകുളത്തെ ആശുപത്രിയില്‍ യുവതി കുത്തേറ്റുമരിച്ചു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ നാല്‍പ്പതു വയസുകാരി ലിജിയാണ് കൊല്ലപ്പെട്ടത്. അങ്കമാലി മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
പ്രതിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിജിയും മഹേഷും നേരത്തെ സുഹൃത്തക്കളായിരുന്നു. ആശുപത്രിയിലെത്തിയില്‍ വച്ച്
ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ മഹേഷ് കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ പലതവണ കുത്തുകയുമായിരുന്നു.