'കെ ടി ജലീൽ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുർആൻ തൊട്ട് പാണക്കാട് തങ്ങൾ പറയാൻ തയ്യാറെങ്കിൽ രാഷ്ട്രീയം അവസാനിപ്പിയ്ക്കാം'

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (11:35 IST)
തിരുവനന്തപുരം: ചെറിയ ഒരു വീഴ്ചയെങ്കിലും തന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ സാധിയ്ക്കുമെങ്കിൽ രാഷ്ട്രീയം അവസാനിപ്പിയ്ക്കാം എന്ന് കെടി ജലീൽ. താന്‍ അഴിമതിക്കാരനാണെന്ന് വിശുദ്ധ ഖുര്‍ആന്‍ തൊട്ട് പാണക്കാട് തങ്ങള്‍ പറയാന്‍ തയ്യാറാണെങ്കില്‍ തങ്ങള്‍ പറയുന്നത് എന്തും അനുസരിയ്ക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

2006ല്‍ കുറ്റിപ്പുറത്തെ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിച്ചെടുത്തുപ്പോൾ തുടങ്ങിയ പകയാണ് ഇപ്പോഴും തുടരുന്നത്. മുസ്‌ലിം ലീഗില്‍ എന്തിനും അനുവാദമുണ്ടായിരുന്ന കാലത്തായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചത്. അന്ന് ചെയ്തിട്ടില്ലാത്ത എന്തു തെറ്റാണ് ഇപ്പോള്‍ ചെയ്തുവെന്ന് പറയുന്നത്. ഞാനും ഒരു മനുഷ്യനാണ്. എനിക്കും ഒരു കുടുംബമുണ്ട്. എന്റെ ഉപ്പ ആകെ അസ്വസ്ഥനാണ്. മക്കള്‍ അസ്വസ്ഥരാണ്. കെട്ടുകഥകളുടെ പ്രവാഹമാണ് നടക്കുന്നത്. വിവരങ്ങള്‍ കോണ്‍ഫിഡന്‍ഷ്യലായി സൂക്ഷിക്കണമെന്ന് ഡയറക്ട്രേറ്റ് പറഞ്ഞതുകൊണ്ടാണ്​ആരോടും ഒന്നും പറയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :