സംസ്ഥാനത്ത് വൈദ്യുതി മീറ്റര്‍ വാടക കുറച്ചു

Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (15:41 IST)
സംസ്ഥാനത്ത് വൈദ്യുതി മീറ്റര്‍ കുറച്ചു. ടിഒഡി സിംഗിള്‍ ഫേസ് മീറ്റര്‍ വാടക 10ല്‍ നിന്ന് 6 രൂപയായും ടിഒഡി ത്രീ ഫേസ് മീറ്റര്‍ വാടക 20ല്‍ നിന്ന് 15 രൂപയുമായാണ് കുറച്ചത്. വീടുകളില്‍ ഈ മീറ്ററുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. സിടി ത്രീ ഫേസ് മീറ്റര്‍ വാടക 75 രൂപയില്‍നിന്ന് 30 രൂപയാക്കി. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതിനു പുറമെ വൈദ്യുതി കമ്പനിയുടെ പ്രസരണ-വിതരണ ശൃംഖല ഉപയോഗിക്കുന്നവര്‍ക്കുള്ള ട്രാന്‍സ്മിഷന്‍ ചാര്‍ജ് യൂണിറ്റൊന്നിന് 26 പൈസയും വീലിംഗ് ചാര്‍ജ് 32 പൈസയുമായി നിജപ്പെടുത്തി. വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന ഉപയോക്താക്കളുടെ ക്രോസ് സബ്‌സിഡി ചാര്‍ജ്ജും കമ്മീഷന്‍ പുനര്‍നിര്‍ണയിച്ചു.

പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ ഹൈ ടെന്‍ഷന്‍, എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വ്യാവസായിക ഉപയോക്താക്കള്‍ ക്രോസ് സബ്‌സിഡി സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല. റെയില്‍വേ, കൃഷി എന്നീ വിഭാഗങ്ങളെയും ക്രോസ് സബ്‌സിഡി സര്‍ചാര്‍ജ്ജില്‍ നിന്നൊഴിവാക്കി. എന്നാല്‍, വാണിജ്യ വിഭാഗത്തിലെ ഹൈടെന്‍ഷന് 2.30 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന് 2.10 രൂപയും സര്‍ച്ചാര്‍ജ് നല്‍കണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :