Sumeesh|
Last Modified ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (11:48 IST)
പോപ്പ് ഗയിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തിൽ സ്പർശിച്ചതിൽ അമേരിക്കൻ ബിഷപ്പ് ചാള്‍സ് എച്ച് എല്ലിസ് മാപ്പുപറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണ ശേഷമുള്ള അനുസ്മരണ ചടങ്ങിലാണ് സംഭവം ഉണ്ടായത്.
പരിപാടിയിൽ ഗാനമാലപിച്ച അരിയാന ഗ്രാന്‍ഡെയെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചപ്പൊൾ ബിഷപ്പിന്റെ കൈ അരിയാനയുടെ മാറിടത്തിൽ സപർശിക്കുകയായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ബിഷപ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
‘ഒരു സ്ത്രീയുടെ മറിടത്തിൽ സ്പർശിക്കുക എന്നത് ഞാൻ ഉദ്ദേസിച്ചിട്ടുപോലുമില്ല. ഒരുപക്ഷേ ഞാൻ അൽപം അതിരുകടന്നിട്ടുണ്ടാവാം. അവരെ ചേർത്തുപിടിച്ചപ്പോൾ സംഭവിച്ചതാണ് ഇതിൽ ഞാൻ മാപ്പു ചോദിക്കുന്നു‘ എന്ന് ബിഷപ് അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.