ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
92 അംഗ സംസ്ഥാന കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം.വിജിനെയും തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ആർ.രാഹുലാണ് ട്രഷർ. ദേശീയ അധ്യക്ഷൻ എ.എ.റഹീം ആണ് പ്രഖ്യാപനം നടത്തിയത്.
വൈസ് പ്രസിഡന്റുമാർ - ആർ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്‌സൽ, പി ഷബീർ, നിഖിൽ ബാബു.
ജോയിന്റ് സെക്രട്ടറിമാർ - ഗ്രീഷ്മ അജയഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ.
92 അംഗ സംസ്ഥാന കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
2016 മുതൽ 2023 വരെ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ആയിരുന്നു ചിന്ത ജെറോം. വിജിൻ നിലവിൽ കല്ല്യാശ്ശേരി എംഎൽഎയാണ്.