തിരുവനന്തപുരം|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (16:48 IST)
സര്‍ക്കാരുദ്യോഗസ്ഥര്‍ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വങ്ങുവാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് മുഖ്യമന്ത്രി ഇങ്ങനൊരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്.
വിവാഹം കഴിച്ചത് സ്‌ത്രീധനം വാങ്ങിയല്ലെന്ന വിവരം സ്വന്തം മേലധികാരികളെ രേഖാമൂലം അറിയിക്കണമെന്നാണ് പോസ്‌റ്റില്‍ പറഞ്ഞിരിക്കുന്നത്. വിവാഹിതരാകാന്‍ പോകുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിവാഹശേഷം സ്‌ത്രീധനം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്ന ഭാര്യയും പിതാവും സ്വന്തം പിതാവും ഒപ്പു വെച്ച സത്യവാങ്‌മൂലം നിര്‍ബ്ബന്ധമായി വകുപ്പ് മേധാവിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ഇക്കാര്യം സ്‌ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് പോസ്‌റ്റില്‍ പറയുന്നു. സ്‌ത്രീധനവുമായി ബന്ധപ്പെട്ട് അനേകം പ്രശ്‌നങ്ങള്‍ നില നില്‍ക്കേ തന്നെ സര്‍ക്കാര്‍ ജോലിക്കാരില്‍ ഭൂരിപക്ഷവും സ്‌ത്രീധന നിരോധന നിയമം ലംഘിക്കാറുണ്ട്.