പത്തനംതിട്ട:|
Last Modified വെള്ളി, 31 ജൂലൈ 2015 (20:39 IST)
പത്തനംതിട്ട ജില്ലയില്‍ ഒരു മാസ ക്കാലയളവില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1069 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തെന്ന് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അബ്കാരി നിയമപ്രകാരം ആറു കേസുകളും എന്‍ഡിപിഎസ് നിയമപ്രകാരം അഞ്ചു കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 200 കേസും കോട്പ നിയമപ്രകാരം 46 കേസും കോട്പ പെറ്റിയായി 839 കേസും സെക്ഷന്‍ 118 എ പ്രകാരം 704 കേസും രജിസ്റ്റര്‍ ചെയ്തു.
ജില്ലയിലെ ഏഴ് എക്സൈസ് റേഞ്ചുകളുടെ പരിധിയില്‍ 843 റെയ്ഡുകള്‍ നടത്തി. 94 അബ്കാരി കേസുകളിലും നാല് എന്‍ഡിപിഎസ് കേസുകളിലുമായി 107 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 102 പ്രതികളെ അറസ്റ്റ് ചെയ്തു.