ഏഴ് ലക്ഷത്തിന്‍റെ ലഹരിമരുന്ന് പിടിച്ചു

കോഴിക്കോട്| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (12:25 IST)
ട്രെയിന്‍ മാര്‍ഗ്ഗം ഏറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്ന 7 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ മഡ്‍ഗാവ് - എറണാകുളം ട്രെയിനില്‍ എത്തിയ ഹരിയാന സ്വദേശി തുഷാര്‍ എന്ന 27 കാരനെ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തു.

പാകിസ്ഥാനില്‍ നിന്നാണ് 71 ഗ്രാം ചരസുമായി ഇയാള്‍ എത്തിയത് എന്നാണ് നിഗമനം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സൌത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.ജെ.എബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ട്രെയിനില്‍ ക്ലീനിംഗ് ജോലികള്‍ കരാറടിസ്ഥാനത്തില്‍ ചെയ്യുന്നതായിരുന്നു ഇയാളുടെ ജോലി. ഇതിനു മുമ്പും ഇയാള്‍ ചരസുമായി കേരളത്തിലെത്തി കച്ചവടം നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :