'കേസെടുത്താൽ എനിക്ക്പുല്ലാണ്; വിട്ടയച്ചാൽ 20 ലക്ഷം രൂപ എത്തിക്കാം';എക്സൈസ് ഉദ്യോഗസ്ഥർക്ക് വിലയിട്ട് മയക്കുമരുന്ന് പ്രതി

ആലുവ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി ഇയാള്‍ പിടിയിലാകുന്നത്.

Last Modified ചൊവ്വ, 7 മെയ് 2019 (09:20 IST)
തന്നെ കേസെടുക്കാതെ വിട്ടയച്ചാൽ മൂന്ന് മണിക്കൂറിനകം 20 ലക്ഷം രൂപ നൽകാമെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥരോട് ലഹരിമരുന്നു കേസിലെ പ്രതി. ലഹരിമരുന്നുമായി കൊച്ചിയിൽ പിടിയിലായ കോഴിക്കോട് സ്വദേശി സവാദാണ് എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് ഈ ഓഫർ നൽകിയത്.

അതല്ല കേസെടുത്താലും തനിക്കൊന്നുമില്ല. തനിക്ക് പിന്നില്‍ വന്‍ശക്തികള്‍ ഉണ്ടെന്നും കേസെടുത്താലും താന്‍ രക്ഷപ്പെടുമെന്നും ഇയാള്‍ വ്യക്തമാക്കിയതായി എക്‌സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി ഇയാള്‍ പിടിയിലാകുന്നത്. ബെംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് നേരിട്ടെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടുമ്പോഴും പ്രതിക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. സംഘങ്ങളുടെ വ്യാപ്തി വെച്ച് നോക്കുമ്പോള്‍ ഇത്രയും തുകയൊക്കെ എത്തിക്കുക വലിയ കാര്യമൊന്നുമല്ല. കേസെടുത്താലും താന്‍ നിസാരമായി രക്ഷപ്പെടുമെന്നും പ്രതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :