ഡ്രോണ്‍ പറത്തിയതിന് 25,000 രൂപ പിഴ

രേണുക വേണു| Last Modified തിങ്കള്‍, 16 ജനുവരി 2023 (16:12 IST)

വനം വകുപ്പിന്റെ അനുമതിയില്ലാതെ വന പ്രദേശത്തു ഡ്രോണ്‍ ക്യാമറ പരാതിയതിനു യുവാവിനെ പിടികൂടി 25000 രൂപ പിഴ ഈടാക്കി. വിനോദ സഞ്ചാരിയായ ഗെന്നി ജാക്‌സണ്‍ എന്ന 42 കാരനെയാണ് വാല്‍പ്പാറ മേനാമ്പള്ളി മേഖലയിലെ റേഞ്ച് ഓഫീസര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം പിടികൂടിയത്.

മുടീസ് വന പ്രദേശത്താണ് ഡ്രോണ്‍ ക്യാമറ പറത്തിയത്. ചെന്നൈക്കടുത്തുള്ള അമ്പത്തൂരില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഇയാള്‍. പിഴ ഈടാക്കിയ ശേഷം ഇയാളെ താക്കീതു ചെയ്തു വിട്ടയച്ചു. പൊങ്കല്‍ ആഘോഷം പ്രമാണിച്ചു ഈ പ്രദേശത്തു വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :