ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 മെയ് 2024 (09:27 IST)
ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ വിവിധ യൂണിയനുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറില്‍ വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച. ഡ്രൈവിങ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട്
ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കടുത്ത സമരമായിരുന്നു നടത്തി വന്നിരുന്നത്. 13 ദിവസത്തെ സമരത്തിന് ശേഷമാണ് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.

പുതിയ പരിഷ്‌കരണം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം ഇതുസംബന്ധിച്ച ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21ന് പരിഗണിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :