മലപ്പുറം|
VISHNU N L|
Last Modified ബുധന്‍, 1 ജൂലൈ 2015 (18:21 IST)
സര്‍വീസില്‍ നിന്നു പുറത്താക്കിയ അദ്ധ്യാപകന്‍ മരിച്ച് പത്ത് മാസത്തിനു ശേഷം സര്‍വീസില്‍ തുടരാന്‍ അവകാശമുണ്ടെന്ന് ഡിപിഐ.
മുന്നിയൂര്‍ എച്ച്എസ്എസ് അദ്ധ്യാപകന്‍ കെ.കെ.അനീഷ് സ്കൂളിലെ പ്യൂണ്‍ മുഹമ്മദ് അഷ്റഫിനെ മര്‍ദ്ദിച്ചു എന്നതിന്‍റെ പേരില്‍ സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഇതിന്‍റെ വിഷമത്തില്‍ 2014 സെപ്തംബറില്‍ മലമ്പുഴയിലെ ഒരു ലോഡ്ജില്‍ അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. അഷ്റഫിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് റിപ്പോര്‍ട്ടില്‍ മര്‍ദ്ദനം നടന്നത് തെളിയിക്കാന്‍ക്അഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയതായി ഡി.പി.ഐ പറയുന്നു.
അനീഷിനെ പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ഷേധമാണെന്നും സര്‍വീസില്‍ തുടരാനും ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റാനും അനീഷിനു അവകാശമുണ്ടെന്നുമാണ് ഡി.പി.ഐ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.