വിഎസിന് പദവി നല്‍കാന്‍ ഇരട്ടപദവി ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കും

എംഎല്‍എ എന്നനിലയിലിരിക്കെ കാബിനറ്റ് റാങ്കോടെ പദവി വഹിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി 1951ലെ ഇരട്ടപ്പദവി നിയമമാണ് ഭേദഗതി ചെയ്യുന്നത്.

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 14 ജൂലൈ 2016 (08:07 IST)
മുന്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായുള്ള നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. എംഎല്‍എ എന്നനിലയിലിരിക്കെ കാബിനറ്റ് റാങ്കോടെ പദവി വഹിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി 1951ലെ ഇരട്ടപ്പദവി നിയമമാണ് ഭേദഗതി ചെയ്യുന്നത്. ഈ വിഷയം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെയും നിയമ സെക്രട്ടറിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. നിയമഭേദഗതി ബില്ലായി തന്നെ സഭയില്‍ കൊണ്ടുവന്ന് പാസാക്കി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കി. വിഎസ് അച്യുതാനന്ദന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചു.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :