അഭിറാം മനോഹർ|
Last Modified വെള്ളി, 16 ജൂണ്‍ 2023 (16:58 IST)
വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തുന്ന ദമ്പതിമാരുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സര്‍ക്കാര്‍. വധൂവരന്മാര്‍ നല്‍കുന്ന മെമ്മോറാണ്ടത്തില്‍ ദമ്പതികളുടെ ജാതിയോ മതമോ രേഖപ്പെടുത്തേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ പറഞ്ഞു.
മെമ്മാറാണ്ടത്തോടൊപ്പം പ്രായം തെളിയിക്കാന്‍ നല്‍കുന്നതിനുള്ള രേഖകള്‍, വിവാഹം നടന്നെന്ന് തെളിയിക്കാന്‍ നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റ് വ്യവസ്ഥകള്‍ പാലിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകും. കൊച്ചി കോര്‍പ്പറേഷനില്‍ വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് സംബന്ധിച്ച കേസിലെ ഹൈക്കോടതി ഉത്തരവിലാണ് നിര്‍ദേശം.