ഡോക്ടറുമാരുടെ സമരം: സര്‍ക്കാര്‍ എന്തു നടപടിയെടുത്തു- ഹൈക്കോടതി

ഡോക്ടറുമാരുടെ സമരം , ഹൈക്കോടതി , എസ്മ , ഷിബു ബേബി ജോണ്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:18 IST)
ഡോക്ടറുമാരുടെ സമരം സംബന്ധിച്ച വിഷയത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സമരം നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കോടതി ചോദിച്ചു. പ്രയോഗിച്ചു സര്‍ക്കാര്‍ ഡോക്ടറുമാരുടെ സമരം നിരോധിക്കണമെന്ന ഹര്‍ജിയിലാണു കോടതി സര്‍ക്കാരിനോടു സമരം നേരിടാന്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.

അതേസമയം, കാശിന് ആര്‍ത്തിയില്ലാത്ത വൈദ്യന്മാരെ കൊണ്ട് താന്‍ ചികിത്സിപ്പിച്ചോളാമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂത്തുപറമ്പ് ഗവണ്‍മെന്റ് ഐ ടി ഐയുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. സമരം
നടത്തുന്ന ഡോക്‌ടര്‍മാര്‍ക്ക് നേരെയായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.


സമരം നടത്തുന്ന ഡോക്‌ടര്‍മാര്‍ക്ക് എതിരെ എസ്മ പ്രയോഗിക്കണമെന്ന് കഴിഞ്ഞദിവസം ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ ഒന്നടങ്കം അദ്ദേഹത്തെ ബഹിഷ്കരിക്കണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെട്ടിരുന്നു.


കെ ജി എം ഒ എയുടെ നിലപാടിനോടുള്ള പ്രതികരണമായായിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്. സര്‍ക്കാരിനോടല്ല, ജനങ്ങളോടാണ് ഡോക്‌ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഡോക്‌ടര്‍മാരുടെ സമരത്തിനെ ജനങ്ങള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :