ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: അപ്പീല്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:11 IST)
ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി ബി ഐ കണ്ടത്തെല്‍ അംഗീകരിച്ച ഹൈകോടതി സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന റിട്ടയര്‍ഡ് ഡി ജി പി സിബി മാത്യൂസ് നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വിധി തടഞ്ഞിരുന്നു.

ഇത് ചോദ്യം ചെയ്താണ് നമ്പിനാരായണന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീല്‍ സുപ്രീംകോടതി ജൂലൈയിലാണ് ആദ്യം പരിഗണിച്ചത്. സെപ്‌തംബര്‍ ഏഴിനകം നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിറിനോടും സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :