ഡി എൻ എ പരിശോധനയിൽ സ്വന്തം കുഞ്ഞെന്ന് തെളിഞ്ഞു, എന്നിട്ടും ഏറ്റെടുക്കാൻ തയ്യാറാവാതെ പിതാവ്

Last Modified വ്യാഴം, 23 മെയ് 2019 (22:37 IST)
ഡി എൻ എ പരിശോധനയിലൂടെ കുഞ്ഞിന്റെ അച്ഛൻ താനാണെന്ന് തെളിഞ്ഞിട്ടും. കുഞ്ഞിനെ ഏറ്റെടുക്കനാവില്ലെന്ന് നിലപാട് സ്വീകരിച്ച് യുവാവ്. അദാലത്തിലാണ് സംഭവം. കുഞ്ഞിന്റെ പിതൃത്വം സംശയിച്ച് ഇയാൾ ഏഴു മാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു.

കുഞ്ഞിന്റെ പിതൃത്വത്തിൽ തനിക്ക് സംശയം ഉണ്ട് എന്ന് യുവാവ് വനിതാ കമ്മീഷനിൽ വ്യക്തമാക്കിയതോടെയാണ് നടത്താൻ തീരുമാനിച്ചത്. പരിശോധനയിൽ യുവാവ് തന്നെയാണ് കുഞ്ഞിന്റെ അച്ഛൻ എന്ന് കണ്ടെത്തുകയും ചെയ്തു, എന്നാൽ. ഭാര്യയെയും കുഞ്ഞിനെയു ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് യുവാവ് വനിതാ കമ്മീഷനെ അറിയിക്കുകയായിരുന്നു.

അച്ഛൻ താനാണെന്ന് തെളിഞ്ഞിട്ടും കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാവാത്ത യുവാവിന്റെ നടപടിയെ വനിതാ കമ്മീഷൻ ശക്തമായി അപലപിച്ചു. പ്രശ്ന പരിഹാരത്തിനായി യുവാവിന്റെ അമ്മയെ വിളിച്ചുവരുത്താൻ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. ഈ ചർച്ച പരാജയമായാൽ യുവാവിനെതിരെ നിയന്നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് കമ്മീഷന്റെ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :