Last Updated:
വ്യാഴം, 8 ഓഗസ്റ്റ് 2019 (11:24 IST)
ഭാര്യയോടൊപ്പം കാറില്‍ സഞ്ചരിക്കവേ മുഖം മൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോയ
സംവിധായകൻ നിഷാദ് ഹസനെ തൃശൂർ കൊടകരയിൽ നിന്ന് കണ്ടെത്തി.ഇയാള്‍ ഇപ്പോള്‍ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. അതേസമയം നിഷാദ് തട്ടിക്കൊണ്ടുപോകപ്പെട്ടു എന്ന പരാതിയിലെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണ്.
പോലീസ് നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ ജില്ലയിലെ പാവറട്ടിയിൽ വെച്ച് നിഷാദ് ഹസനെ മുഖംമൂടി ധരിച്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ഈ സംഘം വാഹനം തടയുകയും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയുമായിരുന്നു എന്നാണു ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇതിനിടയില്‍ അജ്ഞാത സംഘവുമായി ഉണ്ടായ സംഘര്‍ഷത്തില്‍ നിഷാദ് ഹസന്‍റെ ഭാര്യയ്ക്ക് മർദ്ദനമേറ്റു.അതിനെ തുടര്‍ന്ന് ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഈ സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞതിനെ തുടര്‍ന്ന് പേരാമംഗലം പോലീസ് അന്വേഷണം തുടരുകയാണ്.