കൊച്ചി|
jibin|
Last Updated:
തിങ്കള്‍, 25 ജൂണ്‍ 2018 (21:24 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ താരസംഘടനയായ ‘അമ്മ’യില്‍ തിരിച്ചെടുത്തിനെതിരെ വനിതാ സംഘടനയായ ഡബ്ല്യുസിസി രംഗത്തുവന്നതിന്
പിന്നാലെ തിരിച്ചടിച്ച് ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ദിലീപ് ഓണ്‍ലൈന്‍ അമ്മയുടെ നടപടിയെ വിമര്‍ശിച്ച ഡബ്ല്യുസിസിയെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ച് രംഗത്തുവന്നത്.
ദിലീപ് ഓണ്‍ലൈന്‍ ഗ്രൂപ്പിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ,
അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ് തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക് ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.
ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക് മാത്രമല്ല,ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത "സഹപ്രവർത്തകർക്കും" ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്.