പാര്‍വതിയും മഞ്ജു വാര്യരും വഴക്കുണ്ടാക്കിയിട്ടില്ല, ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി!

അമ്മ, ദിലീപ്, മഞ്ജു വാര്യര്‍, പാര്‍വതി, മോഹന്‍ലാല്‍, ഇന്നസെന്‍റ്, AMMA, Dileep, Manju Warrier, Parvathy, Mohanlal, Innocent
BIJU| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (20:22 IST)
താരസംഘടനയായ ‘അമ്മ’ പിളര്‍ന്നുണ്ടായതല്ല വനിതാ കൂട്ടായ്മയായ ഡബ്ലിയു സി സി എന്ന് നടി ഊര്‍മ്മിള ഉണ്ണി. അതൊരു തെറ്റായ സംഘടനയല്ലെന്നും സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒന്നാണതെന്നും ഊര്‍മ്മിള മനോരമയോട് പ്രതികരിച്ചു.

ഡബ്ലിയു സി സി രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രസിഡന്‍റായ ഇന്നസെന്‍റ് ആ സംഘടനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു. ആ സംഘടന അമ്മയില്‍ നിന്ന് പിരിഞ്ഞുപോയി രൂപീകരിച്ചതല്ല. അത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മയാണ്. അല്ലാതെ വെറുതെ വഴക്കുണ്ടാക്കാന്‍ ഒരു പാര്‍വതിയും ഒരു മഞ്ജു വാര്യരും ശ്രമിച്ചിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ അറിയിച്ചു.

ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്’ എന്നാണ് താന്‍ ജനറല്‍ ബോഡി മീറ്റിംഗില്‍ ചോദിച്ചതെന്നും അല്ലാതെ ദിലീപിനെ തിരിച്ചെടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു.

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് ആരും ഉത്തരമൊന്നും പറയാതെ മിണ്ടാതിരുന്നെന്നും തിരിച്ചെടുക്കണമെന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കൈയടിച്ചെന്നും ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി. വേണമെങ്കില്‍ കൈയടിച്ച് പാസാക്കിയെന്ന് പറയാമെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓണ്‍‌ലൈന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :