കൊച്ചി|
jibin|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (20:59 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനായി വാതിലുകള്‍ തുറന്നിട്ട് ഫിയോക്ക്.
കേസില്‍ നിന്നും കുറ്റവിമുക്തനായാല്‍ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സംഘടനയുടെ സെക്രട്ടറി ബോബി വാര്‍ത്താസമ്മേളനത്തിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറസ്‌റ്റിലായതോടെ സംഘടനയുടെ നേതൃത്വത്തില്‍ നിന്നും ദിലീപിനെ മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്‌തത്. അദ്ദേഹം ഇപ്പോഴും ഫിയോക്കില്‍ സംഘടനയില്‍ അംഗമാണെന്നും ബോബി പറഞ്ഞു.
പുതിയ സംഘടനയായ ഫിയോക്കിന് നേതൃത്വമില്ലാത്ത അവസ്ഥ ഉണ്ടാക്കാനാവില്ല. അങ്ങനെ വന്നാല്‍ സംഘടന നശിച്ച് പോകും. ഇക്കാരണം കൊണ്ടാണ് ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയത്. പകരം മൂന്ന് വൈസ് പ്രസിഡന്റുമാരില്‍ ഒരാളെ പ്രസിഡന്റാക്കുകയായിരുന്നു ചെയ്‌തത്. ആ ഒഴിവ് നികത്തിയിട്ടുമില്ലെന്നും ബോബി കൂട്ടിച്ചേര്‍ത്തു.