ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നു, പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കിയതിന്: വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

കടപ്പെട്ടിരിക്കുന്നു, നമ്മുടെ ദിലീപേട്ടനോട്: വൈറലാകുന്ന പോസ്റ്റ്

aparna| Last Modified ഞായര്‍, 24 ഡിസം‌ബര്‍ 2017 (15:22 IST)
പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കിയ ദിലീപേട്ടനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ആന അലറലോടലറല്‍ എന്ന സിനിമയുടെ സംവിധായകന്‍ ദിലീപ് മേനോന്‍. ചിത്രത്തിലെ മുഖ്യകഥാപാത്രമായ ശേഖരന്‍കുട്ടിയെന്ന ആനയ്ക്ക് ശബ്ദം നല്‍കിയത് ദിലീപാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ തങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളെ,

ഇന്നലെ, നാളുകളുടെ കാത്തിരിപ്പിന്റെ ഫലം ഉണ്ടായി. ഞാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ആന അലറലോടലറല്‍’ റിലീസായി. കഥയിലെ ഹാഷിമിനും പാര്‍വതിയ്ക്കും വേലായുധനും മുസ്ലിയാര്‍ക്കും പത്രോസിനും ഉപ്പുമ്മയ്ക്കും സ്‌ക്രീനില്‍ ജീവന്‍ വച്ചത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. പ്രത്യേകിച്ചും ശേഖരന്‍കുട്ടിയുടെ ശബ്ദം. സ്‌ക്രിപ്ട് ചെയ്യുന്ന സമയം മുതലേ എല്ലാവരും ചോദിച്ചിരുന്നു ആര് ശേഖരന്‍കുട്ടിക്ക് ശബ്ദം നല്‍കും?

ഉത്തരം മനസ്സില്‍ അന്നേ ഉണ്ടായിരുന്നു. എങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തോട് തന്നെ നേരില്‍ കണ്ടു കാര്യം പറഞ്ഞു. പറക്കാന്‍ ആഗ്രഹിക്കുന്നവന് ചിറകുകള്‍ നല്‍കാന്‍ ഒരു മനസ്സ് വേണമല്ലോ? ആ മനസ്സ് അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ഞങ്ങളുടെ ശേഖരന്‍കുട്ടിക്ക് ചിറകുകള്‍ മുളച്ചു. ഒപ്പം എന്റെ സ്വപ്നങ്ങള്‍ക്കും നന്ദി… അല്ല കടപ്പെട്ടിരിക്കുന്നു….നമ്മുടെ ദിലീപേട്ടനോട്.

ആദരവോടെ,
ദിലീപ് മേനോന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :