ദിലീപ് നടിയോട് ഇങ്ങനെ ചെയ്യുമോ ?; തുറന്നടിച്ച് ശ്രീനിവാസന്‍ രംഗത്ത്

ദിലീപ് നടിയോട് ഇങ്ങനെ ചെയ്യുമോ ?; തുറന്നടിച്ച് ശ്രീനിവാസന്‍ രംഗത്ത്

 Sreenivasan , Dileep , kavaya madhavan , pulsar suni , Appunni , suni , ശ്രീനിവാസന്‍ , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , അപ്പുണ്ണി , പൊലീസ്
കൊച്ചി| jibin| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2017 (12:49 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്.

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. അദ്ദേഹത്തിന്റെ
നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു.

നേരത്തേയും ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപിന് മുതിരില്ലെന്നായിരുന്നു ആലപ്പുഴ കറ്റാനത്തുവച്ച് ശ്രീനിവാസൻ പറഞ്ഞത്.

നടനും എം‌എല്‍‌എയുമായ ഗണേഷ് കുമാര്‍ ദിലീപിന് അനുകൂലമായി സംസാരിച്ചത് കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അന്വേഷണ സംഘം അങ്കമാലി ജുഡീഷ്യൽ കോടതിയില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശ്രീനിവാസന്റെ പ്രസ്‌താവനയും പുറത്തുവന്നത്.

ഗണേഷ് നടത്തിയ പ്രസ്താവന കേസിനെ വഴി തെറ്റിക്കുന്നതിനായുള്ള ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്‌ച മുതല്‍ ജയിലില്‍ ദി​ലീ​പി​നു സ​ന്ദ​ർ​ശ​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരുന്നു. കുടുംബാഗംങ്ങൾക്കും പ്രധാന വ്യക്തികൾക്കും മാത്രമാണ് ഇനി മുതൽ അനുമതി ലഭിക്കുകയുള്ളു. സിനിമാ താരങ്ങളുടെ കൂ​ട്ട​സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്നാ​ണു ആ​ലു​വ സ​ബ് ജ​യി​ലി​ൽ നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :