ജയിലില്‍ ദിലീപിന് കൂട്ടായി നാദിര്‍ഷ എത്തിയേക്കും; നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

ജയിലില്‍ ദിലീപിന് കൂട്ടായി നാദിര്‍ഷ എത്തിയേക്കും; നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

  Nadirsha , Dileep , kavaya madhavan , pulsar suni , Appunni , police , DGP , loknath behra , ഡിജിപി , ലോക്‌നാഥ് ബെഹ്‌റ , യുവനടി , നാദിര്‍ഷ , ദിലീപ് , പള്‍സര്‍ സുനി , അപ്പുണ്ണി
കൊച്ചി| jibin| Last Updated: വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (15:05 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഭീഷണിപ്പെടുത്തിയതായുള്ള നടനും സംവിധായകനുമായ നാദിര്‍ഷയുടെ ആരോപണത്തെ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് തനിക്കറിയില്ല, അതിനാല്‍ പ്രതികരിക്കാനുമില്ല. അദ്ദേഹത്തില്‍ നിന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കും. അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ അമ്മ നല്‍കിയ പരാതി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

അതേസമയം, നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് തടസമുണ്ടാകില്ല. മുന്‍‌കൂര്‍ ജാമ്യാപേക്ഷ കൊടുത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്തോട്ടെ എന്ന നിലപാടാണ് നാദിര്‍ഷയുടെ അഭിഭാഷകനും ഹൈക്കോടതിയില്‍ സ്വീകരിച്ചത്. നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി.

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ് വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടോ എന്ന കാര്യം തല്‍കാലം വെളിപ്പെടുത്താന്‍ കഴിയില്ല. അറസ്റ്റ് ചെയ്യുമെന്ന കാര്യം പറഞ്ഞ് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എസ്പി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :