പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

പുറത്തിറങ്ങിയിട്ട് വെറുതെയിരുന്നില്ല; ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട് - പുതിയ നീക്കവുമായി പൊലീസ്!

Dileep , kavya madhavan , police , pulsar suni , Appunni , Suni , ദിലീപ് , യുവനടി , ജാമ്യ വ്യവസ്ഥ , കാവ്യാ മാധവന്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (19:13 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ലംഘിച്ചുവെന്ന് അന്വേഷണ സംഘം. കര്‍ശന ഉപാധികളോടെയുള്ള ജാമ്യം താരം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ മൂന്ന് വിഷയങ്ങളാണ് അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ കേസിലെ പ്രധാന സാക്ഷിയായിരിക്കെ താരം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇയാള്‍ മൊഴി മാറ്റിയതാണ് ജാമ്യ വ്യവസ്ഥ ലംഘനത്തിന്റെ ഭാഗമായിട്ടാണ് പൊലീസ് കണക്കാക്കുന്നത്. സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിക്കരുതെന്ന വ്യവസ്ഥ താരം ഇതിലൂടെ ലംഘിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ പലതവണ ചോദ്യം ചെയ്യലിന് വിധേയനാകുകയും സാക്ഷിയാകാ‍ന്‍ സാധ്യത കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന
സംവിധായകനും നടനുമായ നാദിര്‍ഷയുമായി ദിലീപ് പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. കൂടാതെ, കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :