ചാലക്കുടി|
aparna|
Last Modified ചൊവ്വ, 18 ജൂലൈ 2017 (07:22 IST)
നടിയുടെ കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ് പൊലീസ്. ഇതിനിടയിലാണ്
ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയിലുള്ള ഡി–സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയരുന്നത്.
അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കും ഒരു പ്രതിപക്ഷ ജനപ്രതിനിധിക്കും ഡി സിനിമാസില്‍ നിക്ഷേപം ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി.
2014ല്‍ യുഡിഎഫ് ഭരണ സമിതിയാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഇടതുമുന്നണിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് അഞ്ച് ലക്ഷം രൂപ ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിരുന്നതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.