ചാലക്കുടി|
jibin|
Last Modified തിങ്കള്‍, 17 ജൂലൈ 2017 (18:31 IST)
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസുമായി ബന്ധപ്പെട്ട കൈയേറ്റ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ.
ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭാ കൗണ്‍സില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കുകയായിരുന്നു.
വ്യാജ ആധാരങ്ങൾ ചമച്ച് ദിലീപ് സ്ഥലം വാങ്ങി, പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്കി, യുഡിഎഫ് ഭരണസമിതി ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതെന്നും ചാലക്കുടി നഗരസഭ വ്യക്തമാക്കുന്നു.
മിച്ച ഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തിയ ഭൂമിയിലാണ് തിയേറ്റര്‍ പണിതതെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് ആരോപണങ്ങൾ അന്വേഷിക്കുവാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് ജില്ലാ കളക്ടർക്കു നിർദേശം നൽകിയിരുന്നു.
2014ല്‍ യുഡിഎഫ് ഭരണ സമിതിയാണ് ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.