കൊച്ചി|
aparna|
Last Modified ചൊവ്വ, 11 ജൂലൈ 2017 (07:47 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതിനെ തുടര്‍ന്ന് നടനെ ആലുവ സബ്‌ജയിലിലേക്ക് മാറ്റി. ഇന്നു രാവിലെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്.
ജാമ്യമില്ലാ വകുപ്പുകളായിരുന്നു ദിലീപിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. 19 തെളിവുകള്‍ അടക്കം ദിലീപിനെ പ്രതിചേര്‍ത്തുളള റിപ്പോര്‍ട്ടാണ് പൊലീസ് ഇന്ന് ഹാജരാക്കിയത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ ആണ് ഹാജരായത്. ആലുവ പൊലീസ് ക്ലബ്ബില്‍നിന്നും ദിലീപിമായുളള വാഹനം രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴും പിന്നീട് നടനെ ആലുവ സബ്‌ജയിലിലേക്ക് കൊണ്ടുവന്നപ്പോഴും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം കഴിയട്ടെ എന്നും പറയാനുളളതെല്ലാം പിന്നീട് പറയാമെന്നുമാണ് ദിലീപ് പ്രതികരിച്ചതും. തിരിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ നിന്നും ഇറങ്ങുന്നേരം ഭയപ്പെടാനില്ലെന്നുമാണ് താരം പ്രതികരിച്ചത്.