നടിയുമാ‍യുള്ള കാവ്യയുടെ ആ രഹസ്യകൂടിക്കാഴ്ചയില്‍ ദുരൂഹത?

കാവ്യയുടെ ആ രഹസ്യകൂടിക്കാഴ്ചയില്‍ ദുരൂഹത?

കൊച്ചി| AISWARYA| Last Modified ബുധന്‍, 26 ജൂലൈ 2017 (16:02 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവുകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. കേസുമായി ബന്ധുപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും അമ്മ ശ്യാമളയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇനിയും പലരും കുടുങ്ങാനുണ്ടെന്ന സംശയം പൊലീസിനുണ്ട്. അതിനാല്‍ തന്നെ ദിലീപുമായി ബന്ധപ്പെട്ടവരെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.

കേസില്‍ ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തായ ഒരു നടിയേ കൂടി പൊലീസ് ചോദ്യം ചെയുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ നടിയുമായി കാവ്യാ മാധവന്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൈരളി ഓണ്‍ലൈന്‍ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ അടുത്തകാലത്ത് മലയാള സിനിമയില്‍ താരമായി മാറിയ നടിയാണിത്.

ദിലീപിന്റെയും കാവ്യാ മാധവന്റെയും അടുത്ത സുഹൃത്തായ ഈ നടിയുമായി കാവ്യ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി കൈരളി പീപ്പിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ മുകാംബികയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും ഈ കൂടി കാഴ്ചയില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :