ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി തിങ്കളാഴ്‌ച

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (17:37 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും.ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഇനി ഇരുവിഭാഗങ്ങള്‍ക്കും കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ശനിയാഴച രേഖാമൂലം അറിയിക്കാമെന്ന് കോടതി അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ 10:15നാണ് വിധി.

കേവലം ശാപവാക്കുകൾ മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു. കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകൾ പ്രതികൾ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷൻ ചൂണ്ടികാട്ടി. പ്രതി അന്വേ‌ഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ തന്നെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :