അഭിറാം മനോഹർ|
Last Modified വെള്ളി, 4 ഫെബ്രുവരി 2022 (15:11 IST)
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുള്ള
പ്രോസിക്യൂഷൻ വാദം തുടങ്ങി. സമാനതകളില്ലാത്ത കുറ്റകൃത്യത്തിൽ നിന്നാണ് കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ക്വട്ടേഷൻ കൊടുത്തയാളാണ് ദിലീപെന്നും. ദിലീപിനു മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.ബാലചന്ദ്രകുമാർ ഗൂഢാലോചനയുടെ ദൃക്ഷാക്ഷിയാണെന്നും മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിയെടുക്കാതെ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.