ഞാനെങ്ങനെ ബിനീഷിനെ തടയും? അദ്ദേഹത്തിന്റെ സൈസ് കണ്ടിട്ടുണ്ടോ? - രാജി വെയ്ക്കാൻ തയ്യാറെന്ന് പ്രിൻസിപ്പൽ

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 1 നവം‌ബര്‍ 2019 (16:40 IST)
പാലക്കാട് മെഡിക്കൽ കോളേജിൽ വച്ച് നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച വിഷയത്തിൽ തിരുവനന്തപുരത്തെത്തി മന്ത്രി എ കെ ബാലനെ കണ്ട് കോളെജിലെ പ്രിൻസിപ്പൽ ടി ബി കുലാസ്. ആരെയും താൻ ജാതിപ്പേര് വിളിച്ച് അപമാനിച്ചിട്ടില്ല. ഇത്തരമൊരു സംഭവമുണ്ടായതിൽ ഖേദമുണ്ട്. ഇതിന്‍റെ പേരിൽ താൻ മാപ്പ് പറയുന്നുവെന്ന് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

‘ബിനീഷും അനിലും ആരാണെന്ന് അറിയില്ല. എനിക്ക് സിനിമയുമായി ഒരു ബന്ധവുമില്ല. യൂണിയനാണ് അതിഥികളെ ക്ഷണിച്ചത്. അവർ കാണിച്ച പട്ടികയിൽ അനിലായിരുന്നു ഉണ്ടായിരുന്നത്. ബിനീഷ് ആ‍രാണെന്ന് എനിക്കറിയില്ല. ബിനീഷിനെ ഞാൻ തടഞ്ഞിട്ടില്ല. ഞാനെങ്ങനെ തടയും? അദ്ദേഹത്തെ കണ്ടിട്ടുണ്ടോ? എന്താ സൈസ് എന്ന് അറിയോ? എന്ന് നോക്ക്.. ഞാനെങ്ങനെ തടയാനാ?’

‘യൂണിയൻ ആയിരിക്കും അതിഥികളെ വിളിച്ചത്. അതുകൊണ്ടല്ലേ അവർ വന്നതും. പ്രിൻസിപ്പൽ അറിയേണ്ട കാര്യം കൂടിയാണ്. ആരൊയൊക്കെയാണ് ക്ഷണിക്കുന്നത് എന്നത്. അക്കാര്യത്തിൽ അവർ ചെയ്തത് തെറ്റ്. പക്ഷേ, അവരെ തള്ളിപ്പറയാൻ പറ്റുമോ? ഞാൻ അവർടെ പ്രിൻസിപ്പൽ അല്ലേ? അച്ഛന്റെ സ്ഥാനത്ത് നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് അവരെ ഒറ്റിക്കൊടുക്കാൻ കഴിയുക?’- പ്രിൻസിപ്പൽ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :