തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (12:48 IST)
തിരുവനന്തപുരത്ത് ക്രിസ്തീയവിശ്വാസികള്‍ക്കു നേരെ ആര്‍ എസ് എസ് ആക്രമണം. ആറ്റിങ്ങലിലെ രണ്ട് പ്രാര്‍ത്ഥനകേന്ദ്രങ്ങളിലായാണ് സംഭവം. പെന്തക്കോസ്‌തു സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനയോഗങ്ങള്‍ക്കെതിരെ ആണ് ആര്‍ എസ് എസ് ആക്രമണം ഉണ്ടായത്.
ഞായറാഴ്ച പതിനൊന്നോടെ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനു സമീപത്തെ പ്രാര്‍ഥന കേന്ദ്രത്തിലും പന്ത്രണ്ടേകാലോടെ നഗരസഭയുടെ ലൈബ്രറി ഹാളിലെ പ്രാര്‍ഥനാകേന്ദ്രത്തിലുമായിരുന്നു ആക്രമണം. ആയുധങ്ങളുമായാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ എത്തിയത്. പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
പ്രാര്‍ഥന തുടങ്ങിയ ഉടന്‍ നാല്‍പ്പതോളം വരുന്ന ആര്‍ എസ് എസുകാര്‍ ജയ് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ച് ഇരച്ചുകയറി വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. നൂറോളം പേര്‍ പ്രാര്‍ഥനയ്ക്ക് എത്തിയിരുന്നെങ്കിലും ആരും തിരിച്ച് പ്രതികരിക്കാതെ ഹാള്‍ വിട്ടുപോയി.
തുടര്‍ന്നായിരുന്നു ആര്‍ എസ് എസ് സംഘം നഗരസഭയുടെ ലൈബ്രറി ഹാളിലെ സുവിശേഷപ്രാര്‍ഥന കേന്ദ്രത്തിലേക്ക് പോയത്.