"ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്" നടത്താൻ തയ്യാറാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (12:41 IST)
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തികാട്ടിയതിന് പിന്നാലെ ഇത്തരമൊരു നീക്കത്തിന് തയ്യാറാണെന്ന സൂചന നൽകി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വിധത്തിലും സജ്ജമാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

നവംബർ മാസത്തിലാണ് ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ട് പോകണമെന്ന നിർദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചത്.വിവിധ തെരഞ്ഞെടുപ്പുകൾ വിവിധകാലങ്ങളിൽ നടക്കുന്നത് നാടിന്റെ വികസനപ്രവർത്തനത്തെ ബാധിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം പ്രധാനപ്രതിപക്ഷ കക്ഷികൾ എല്ലാവരും തന്നെ പുതിയ നിർദേശങ്ങൾക്ക് എതിരാണ്.എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വിഷയത്തിൽ നിലപാട് അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ ഒരു
തെരെഞ്ഞെടുപ്പ് എന്നത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകും എന്നത് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :