തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (10:21 IST)
കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കര്‍ ആയി പാലോട് രവിയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തനെ സ്പീക്കര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ആ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. നെടുമങ്ങാട് എം എല്‍ എയാണ് പാലോട് രവി. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രവിക്ക്74 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയിരുന്ന എ ഇ ചന്ദ്രശേഖറിന് 65 വോട്ടും ലഭിച്ചു.
സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തന്‍ സ്പീക്കര്‍ ആയത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി യു ഡി എഫില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു.