ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്, ജാഗ്രത തുടരണം

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2021 (08:14 IST)
അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെന്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും കനത്ത ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് മഴ ചൊവാഴ്‌ച്ച വരെ തുടരണം. മഴയുടെ ശക്തി കുറയുകയാണ്. എങ്കിലും ജാഗ്രത തുടരണം.തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കോട്ടയും ജില്ലയിൽ ജലനിരപ്പ് താഴുന്നതായി ജില്ല ഭരണഗൂഡം അറിയിച്ചു. ഇന്നലെ മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കരസേനാ,ദേശീയ ദുരന്തനിവാരണ സേന,സംസ്ഥാന പോലീസ്,അഗ്നിശമന സേന എന്നിവർ സജീവമായി രംഗത്തുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :