World Mental Health Day 2022: ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടെന്ന് എപ്പോള്‍ പറയാന്‍ സാധിക്കും?

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (10:09 IST)
ഡിപ്രഷന്‍ ഇന്ന് സാധാരണമാണ്. സാധാരണയായി മറ്റു രോഗാവസ്ഥകളില്‍ നിന്ന് കുറച്ച് കൂടുതല്‍ കാലം ചികിത്സ ഡിപ്രഷന്‍ അഥവാ വിഷാദ രോഗത്തിന് ആവശ്യമാണ്. ചെറിയ വിഷമാവസ്ഥകളെ വിഷാദ രോഗമെന്ന് വിളിക്കാന്‍ സാധിക്കില്ല. വിഷാദത്തിന് ഒരുകൂട്ടം ലക്ഷണങ്ങള്‍ ഉണ്ട്. കാരണമില്ലാത്ത ദുഃഖവും ശൂന്യതയും ഒരു ലക്ഷണമാണ്. അല്ലെങ്കില്‍ അതികഠിനമായ ഉത്കണ്ഠയും ഉണ്ടാകാം. ഇനി ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇല്ലെന്ന തോന്നല്‍. നഷ്ടങ്ങളെ കുറിച്ചുമാത്രമുള്ള നിരന്തരം ചിന്തിക്കല്‍, വിശ്രമം ഇല്ലത്ത അവസ്ഥ, അഥവാ ഇരിക്കുമ്പോള്‍ നില്‍ക്കാനും നില്‍ക്കുമ്പോള്‍ കിടക്കാനും തോന്നുക.

ശ്രദ്ധക്കുറവും ഓര്‍മകുറവും. ഇതുവരെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ തീരെ താല്‍പര്യമില്ലായ്മ. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പോലും വെറുപ്പ്. ആഹാരം വേണ്ടാത്ത അവസ്ഥ, അല്ലെങ്കില്‍ കൂടുതല്‍ കഴിക്കുക. ഉറക്കം ഇല്ലായ്മ. എന്നിവയൊക്കെ ഉണ്ടെങ്കിലോ, ഇതില്‍ ചിലതൊക്കെ ഉണ്ടെങ്കിലോ ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ടെന്ന് കണക്കാക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :