വീണ്ടും ന്യൂനമർദം; കേരളത്തിൽ പരക്കെ മഴ‌യ്ക്ക് സാധ്യത; ജാഗ്രത

അറബിക്കടലിന്റെ തെക്ക്, കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

തുമ്പി ഏബ്രഹാം| Last Modified ചൊവ്വ, 3 ഡിസം‌ബര്‍ 2019 (08:52 IST)
അറബിക്കടലിൽ രണ്ടാമത്തെ ന്യൂനമർദവും രൂപപ്പെട്ടതോടെ, കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിന്റെ തെക്ക്, കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.

ഇതിൽ തെക്കുപടിഞ്ഞാറ് ഭാഗത്തെ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കൻ തീരത്ത് മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്.

ന്യൂനമർദങ്ങളുടെ ഫലമായി കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :