കേന്ദ്രം ഭരിക്കുന്നത് ഹിറ്റ്‌ലറെയും മുസോളിനിയേയും മാതൃകയാക്കിയവര്‍; ഇവരില്‍ നിന്ന് ജനാധിപത്യമര്യാദ പ്രതീക്ഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി - നിലപാട് അനാദരമെന്ന് ചെന്നിത്തല

കേരള സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതിയില്ല

pinarayi vijayan , BJP , narendra modi , ramesh chennithala , congress പിണറായി വിജയന്‍ , നരേന്ദ്ര മോദി , മുസോളിനി , ഹിറ്റ്‌ലര്‍ , ബിജെപി സംസ്‌ഥാന ഘടകം
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 23 നവം‌ബര്‍ 2016 (18:08 IST)
കേന്ദ്രം ഭരിക്കുന്നത് ഹിറ്റ്‌ലറെയും മുസോളിനിയേയും മാതൃകയാക്കിയവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയിലെ പ്രതിസന്ധി അറിയിക്കാനായി കേരളത്തിൽ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമമന്ത്രി ആഞ്ഞടിച്ചത്.

ധനകാര്യമന്ത്രിയെ കാണാനാണ് കേരളത്തിലെ സർവകക്ഷി സംഘത്തോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്. കേന്ദ്ര സർക്കാരിന്റെ നിലപാടിൽ കടുത്ത പ്രതിഷേധമുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ല. നേരത്തെ ധനകാര്യമന്ത്രിയെ കണ്ട് കേരളത്തിന്റെ ബുദ്ധിമുട്ടുകൾ അറിയിച്ചിരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സര്‍വ്വ കക്ഷി സംഘത്തിന്റെ യാത്ര റദ്ദാക്കി.
സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. പ്രധാനമന്ത്രിയുടെ നിലപാടിൽ സംസ്ഥാനത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തും. ബിജെപി സംസ്‌ഥാന ഘടകം കേരളത്തിൽ നിന്നുള്ള സംഘത്തെ കാണരുതെന്ന് പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു കാണുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

പ്രധാനമന്ത്രിയെ കാണാൻ വ്യാഴാഴ്ച ഡൽഹിക്കു പോകാനാണ് സർവകകക്ഷി സംഘം തീരുമാനിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :