കൊല്ലം|
jibin|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (20:51 IST)
സംസ്ഥാനത്തെ മൂന്ന് ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെൻറ് പരിശോധന നടത്തുന്നു. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
നോട്ട് അസാധുവാക്കല്‍ നടപടിക്ക് ശേഷ സഹകരണ ബാങ്കുകളിൽ എത്തിയ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാനാണ് പരിശോധന. കഴിഞ്ഞ ദിവസം നികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
ഇതിനിടെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടർന്ന് കൊല്ലം ജില്ലാ സഹകരണ ബാങ്കിലും മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിലും സിബിഐ റെയ്ഡ് നടന്നു.
അതിനിടെ, അസാധുവാക്കിയ കറൻസി നോട്ടുകളായി സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിനു പകരം പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത സംഘത്തെ 37.50 ലക്ഷം രൂപയുമായി ആദായനികുതി വകുപ്പ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ അഞ്ചു പേരെ ഇടപ്പള്ളിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്.