ന്യൂഡല്‍ഹി|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (13:17 IST)
വിവാദമായ ഉത്തരവ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് കൊണ്ടുവന്ന നിയന്ത്രണമാണ് പിന്‍വലിച്ചത്. ഡിസംബര്‍ 19നായിരുന്നു ആര്‍ ബി ഐ വിവാദ ഉത്തരവ് കൊണ്ടുവന്നത്. 5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപം ഒറ്റത്തവണ മാത്രമെന്നായിരുന്നു ഉത്തരവ്.
കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ അതിന് വിശദീകരണം നല്കണമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. കെ വൈ സി മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിക്ഷേപകരെ ചോദ്യം ചെയ്യില്ല.