‘എല്‍പ്പിച്ച ജോലി ചെയ്‌തിട്ടാണ് മടങ്ങിയത്, മൂല്യ നിർണയം റദ്ദാക്കിയത് അറിഞ്ഞിട്ടില്ല’; ദീപാ നിശാന്ത്

‘എല്‍പ്പിച്ച ജോലി ചെയ്‌തിട്ടാണ് മടങ്ങിയത്, മൂല്യ നിർണയം റദ്ദാക്കിയത് അറിഞ്ഞിട്ടില്ല’; ദീപാ നിശാന്ത്

 deepa nishanth , youth festival , deepa nishanth controversy , ദീപാ നിശാന്ത് , സ്‌കൂള്‍ കലോത്സവം , കവിതാ മോഷണം
ആലപ്പുഴ| jibin| Last Modified ഞായര്‍, 9 ഡിസം‌ബര്‍ 2018 (15:08 IST)
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രതിഷേധം മൂലം മൂല്യ നിർണയം നടത്താതെ മടങ്ങിയിരുന്നുവെങ്കില്‍ അപമാനകരം ആയിരുന്നേനെ എന്ന് ദീപാ നിശാന്ത്. എല്‍പ്പിച്ച ജോലി ചെയ്തിട്ടാണ് ഞാന്‍
മടങ്ങിയത്. താനുള്‍പ്പെട്ട ജൂറി നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയതായി അറിയില്ലെന്നും അവര്‍ പറഞ്ഞു.

ആരുടെ വിധി നിർണയമാണ് റദ്ദാക്കിയതെന്ന് വാർത്ത കുറിപ്പിൽ പറയാത്ത സാഹചര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ദീപാ വ്യക്തമാക്കി.

ദീപാ നിശാന്ത് ഉള്‍പ്പടെയുള്ളവർ
നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിന്റെ മൂല്യനിര്‍ണയം റദ്ദാക്കിയിരുന്നു. ഹയര്‍ അപ്പീല്‍ ജൂറി സന്തോഷ് എച്ചിക്കാനത്തിന്റെ നേതൃത്വത്തിലുള്ള 13 അംഗ ഉന്നതാധികാര സമിതിയാണ് പുനര്‍ മൂല്യനിര്‍ണ്ണയം നടത്തിയത്. സംസ്ഥാനതല അപ്പീല്‍ കമ്മറ്റിയുടേതാണ് തീരുമാനം.

കവിതാമോഷണ വിവാദത്തില്‍പ്പെട്ട ദീപ, മൂല്യനിര്‍ണയം നടത്തുന്നതിനെതിരേ കലോത്സവവേദിയിൽ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :