Rijisha M.|
Last Modified വെള്ളി, 30 നവംബര്‍ 2018 (14:10 IST)
കവിതാ മോഷണ വിവാദത്തിൽ ന്യായീകരണവുമായി ദീപ നിശാന്ത്. താൻ കവിത മോഷ്‌ടിച്ചതല്ലെന്നും വരികൾ ഒന്നായതിന്റെ കാരണം ഉടൻ വ്യക്തമാക്കുമെന്നും അത് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ദീപ പറഞ്ഞു. ഇതിനെല്ലാം പിന്നിൽ തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.
'കവിത മോഷ്‌ടിച്ച് പ്രശസ്‌തയാകേണ്ട ആവശ്യം തനിക്കില്ല. കലേഷിനും അതിന്‍റെ ആവശ്യമില്ല. മറ്റു ചിലരുടെ ജീവിതവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്.
ഞാനൊരു മലയാളം അധ്യാപികയാണ്. ക്ലേഷിന്‍റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണ്, അതൊക്കെ ഞാൻ അവജ്ഞയോടെ തള്ളുന്നു'- ദീപ നിശാന്ത് വ്യക്തമാക്കി.