പാറമടയിൽ വീണു യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (17:44 IST)
തിരുവനന്തപുരം: പാറമടയിലെ വെള്ളത്തിൽ വീണ യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ് എന്ന 32 കാരനാണ്‌ മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോവളം പൂങ്കുളം മുനിപ്പാറ ദേവസ്ഥാനത്തിനടുത്തുള്ള അമ്പത് അടിയോളം താഴ്ചയുള്ള പാറമടയിൽ കാൽവഴുതി വീണാണ് യുവാവ് മരിച്ചത്.


സ്‌കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തെ പാറമടയ്ക്ക് മുകളിലെ വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നു താഴേക്ക് വഴുതി വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അഭിരാജിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് സ്‌കൂബാ ടീം എത്തിയാണ് അഭിരാജിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :