കോവിഡ് ബാധിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം ആദിവാസിയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (19:33 IST)
പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് കോവിഡ്
ബാധിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി ലഭിച്ചത് സംസ്‌കരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് മേലാമുറിയിലെ എഴുപത്തഞ്ചുകാരിയായ കോവിഡ് ബാധിച്ച് മരിച്ച ജാനകിയമ്മയുടെ മൃതദേഹം എന്ന് കരുതിയാണ് അവരുടെ ബന്ധുക്കളുടെ മേല്‍നോട്ടത്തില്‍ ചിതയൊരുക്കി സംസ്‌കരിച്ചത് .

പിന്നീടാണ് മനസിലായത് സംസ്‌കരിച്ച മൃതദേഹം അട്ടപ്പാടി നക്കുപതി ധോനിഗുണ്ട് ഊരിലെ വള്ളി എന്ന മുപ്പത്താറുകാരിയുടെതാനെന്ന്
പുഴയില്‍
കുളിക്കുന്നതിനിടെ മരിച്ച വള്ളിയുടെ മൃതദേഹം അഗളി കോട്ടത്തറ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടത്തിനായാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതേ സമയം കോവിഡ് ബാധിച്ച് മരിച്ച മേലാമുറി സ്വദേശി ജാനകിയമ്മയുടെ മൃതദേഹവും ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു .ഇരു മൃതദേഹങ്ങളും മുഖമടച്ച് പൊതിഞ്ഞു കെട്ടിയിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ്
പ്രോട്ടോകോള്‍ പാലിച്ചു വേഗത്തില്‍ സംസ്‌കാരവും കഴിഞ്ഞു.

വള്ളിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്
എന്നാണു സൂചന. വള്ളിയുടെ
ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ രണ്ട് മൃതദേഹങ്ങളും അടുത്തടുത്തായിരുന്നു കിടത്തിയിരുന്നത്. അവിടെ നിന്ന് എടുത്ത് കൊടുത്തപ്പോള്‍ ഉണ്ടായ പിഴവാണ് മാറാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :