കൊച്ചി|
jibin|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (13:25 IST)
ആലപ്പുഴയില്‍ പി കൃഷ്ണപിള്ള സ്മാരകം തീവെച്ച കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 26 വരെയാണ് ഇവരുടെ അറസ്റ്റ് തടഞ്ഞത്. ഈ മാസം 26 വരെയാണ് ഇവരുടെ അറസ്റ്റ് തടഞ്ഞത്. പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
മൂന്ന് മുതൽ അഞ്ച് വരെ പ്രതികളും ഡിവൈഎഫ്ഐ പ്രവർത്തകരായ ദീപു, രാജേഷ് രാജൻ, സിപിഎം പ്രവർത്തകനായ പ്രമോദ് എന്നിവരുടെ അറസ്റ്റാണ് കോടതി തടഞ്ഞത്. കേസിലെ രണ്ടാം പ്രതിയും സിപിഎം കണ്ണർകാട് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമായ പിസാബുവും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
മുഖ്യപ്രതി ലതീഷ് ബി ചന്ദ്രൻ ഇന്നലെ അന്വേഷണ സംഘത്തിനു മുമ്പാകെ കീഴടങ്ങിയിരുന്നു. മറ്റ് പ്രതികളോടും തിങ്കളാഴ്ച കീഴടങ്ങാൻ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.