കോഴിക്കോട്|
jibin|
Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (12:15 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നോക്കി നില്‍ക്കെ ഡിസിസി ഓഫിസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും.
എടക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഭൂമി പാര്‍ട്ടിയിലെ ചിലര്‍ തന്നെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇരു വിഭാഗങ്ങളായി തിരിഞ്ഞ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഈ സമയം യോഗത്തിനെത്തിയ സുധീരന്‍ യോഗമുറിയില്‍ ഉണ്ടായിരുന്നു.
അത് വകവെക്കാതെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രതിഷേധവും വാക്കേറ്റവും നടന്നത്. ഡിസിസി പ്രസിഡന്റിനോട് അന്വേഷിച്ച ശേഷം നടപടിയുണ്ടാകുമെന്ന സുധീരന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അയഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.