മകളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടത് കൗതുകത്തോടെ നോക്കുന്ന അച്ഛന്‍; പഴയ ചിത്രം പങ്കുവച്ച് പിണറായി

രേണുക വേണു| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (12:25 IST)

പെണ്‍കുട്ടികളുടെ ദിനത്തില്‍ (Day of the girl child) മകള്‍ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകളുടെ കൈകളില്‍ മൈലാഞ്ചിയിട്ടത് കൗതുകത്തോടെ നോക്കുന്ന പിണറായിയെ ഫോട്ടോയില്‍ കാണാം. മകള്‍ വീണയുടെ കൈകളില്‍ നോക്കി ചെറിയൊരു പുഞ്ചിരിയും പിണറായി പാസാക്കുന്നുണ്ട്. 'ഇന്ന് പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം' എന്ന ക്യാപ്ഷനോടെയാണ് പിണറായി വിജയന്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :